Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് പ്രീ ക്വാർട്ടറിൽ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് പ്രീ ക്വാർട്ടറിൽ കടന്നു. ഉക്രൈന്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. 6-4 എന്ന സ്കോറിനാണ് തരുൺദീപിന്റെ വിജയം.

ആദ്യ മൂന്നു സെറ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന തരുൺദീപ് അവസാന രണ്ടു സെറ്റുകളിൽ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ 25-25, 27-28, 27-27,26-24, 28-25. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശം ജയം സ്വന്തമാക്കിയത്. പ്രീ ക്വാർട്ടറിൽ ഇസ്രയേലിന്റെ ഇറ്റായി ഷാനിയാണ് തരുൺദീപിന്റെ എതിരാളി.

Read Also:- അകാല വാര്‍ധക്യം തടയാൻ മുളപ്പിച്ച ചെറുപയര്‍

ജപ്പാന്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇസ്രയേൽ താരം ഇറ്റായി ഷാനി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. വ്യക്തിഗത എലിമിനേഷൻ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രവീൺ യാദവും ദീപിക കുമാരിയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button