KeralaLatest NewsNews

ശിവൻകുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്: പുറത്താക്കാൻ പിണറായി തയ്യാറാകണമെന്ന് വി. മുരളീധരൻ

അക്രമണത്തെ ന്യായീകരിക്കാൻ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാൻ പിണറായി വിജയൻ തയ്യാറാകണം

തിരുവനവന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  : തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ല, രാജിവയ്ക്കണം: കെ. സുരേന്ദ്രൻ

കുറിപ്പിന്റെ പൂർണരൂപം :

പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്…. രാഷ്ട്രീയ ധാർമികത ലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ വി.ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പിണറായി വിജയൻ തയ്യാറാകണം….

നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് കിട്ടിയ കരണത്തടിയാണ്….. എന്ത് തോന്ന്യാസവും കാട്ടാനുള്ള ലൈസൻസല്ല അംഗങ്ങളുടെ പ്രിവിലേജ് എന്നാണ് കോടതി പറഞ്ഞുവച്ചത്…

Read Also  :  ഫ്ലാഷ് സെയ്ൽ നിരോധിക്കില്ല: കേന്ദ്ര സർക്കാരിന്റെ ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടൻ അന്തിമമാകും

ഇത് പാർലമെൻ്റ് അംഗങ്ങൾക്കടക്കം ബാധകമാണ്… കേവല രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭാതലത്തിൽ അനാരോഗ്യകരമായ പ്രവണതകളേറ്റുന്ന ഇക്കാലത്ത് ഇന്നത്തെ ഉത്തരവിന് വലിയ പ്രസക്തിയുണ്ട്…. അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി അവജ്ഞയോടെ തള്ളിയത്…. പൊതുമുതൽ തച്ചുടച്ചവർക്ക് നിയമപരിരക്ഷ വേണമെന്നാവശ്യപ്പെട്ടതു തന്നെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള അനാദരവ് വ്യക്തമാക്കുന്നു…
അത്തരമൊരു കേസ് നടത്താൻ പൊതുഖജനാവിൽ നിന്ന് പണം ചിലവാക്കിയതു പോലും രാജ്യദ്രോഹമാണ്…..

അക്രമത്തെ ന്യായീകരിക്കാൻ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാൻ പിണറായി വിജയൻ തയ്യാറാകണം…

shortlink

Related Articles

Post Your Comments

Related Articles


Back to top button