Latest NewsKeralaNattuvarthaNews

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു: വിചാരണ നടപടികള്‍ മുന്നോട്ടു പോകട്ടെയെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിലാണ് ജോസ് കെ മാണിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച്‌ പ്രതികരിക്കുന്നില്ല. കേസില്‍ വിചാരണ നടപടികള്‍ മുന്നോട്ടു പോകട്ടെ എന്നായിരുന്നു ജോസ് കെ. മാണി പ്രതികരിച്ചത്.

Also Read:ഫ്ലാഷ് സെയ്ൽ നിരോധിക്കില്ല: കേന്ദ്ര സർക്കാരിന്റെ ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടൻ അന്തിമമാകും

‘നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ മുൻപ് നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ വ്യക്തമായ വിധി ഹൈക്കോടതി നേരത്തെ പ്രഖ്യാപിച്ചതാണ്. രാജിവെക്കുന്നത് സംബന്ധിച്ച്‌ മന്ത്രി ശിവന്‍കുട്ടി തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം അന്തിമവിധി വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാ’മെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button