Latest NewsNewsIndia

പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: നിരാലംബരായ ജനങ്ങൾക്ക് വീണ്ടും കൈത്താങ്ങായി യോഗി സർക്കാർ

ഗോൾഡൻ കാർഡ് മുഖേനയാണ് സർക്കാർ പാവങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്

ലക്‌നൗ : നിരാലംബരായ ജനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും പുതിയ പദ്ധതിയുമായി യോഗി സർക്കാർ. പാവപ്പെട്ട കുടുംബങ്ങൾക്ക് ആശുപത്രികളിൽ സൗജന്യ വൈദ്യസഹായം നൽകാനാണ് സർക്കാർ തീരുമാനം.

ഗോൾഡൻ കാർഡ് മുഖേനയാണ് സർക്കാർ പാവങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കാർഡ് ഉടമകൾക്ക് പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ഏത് ആശുപത്രിയിൽ നിന്നും 5 ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാകും ഗോൾഡൻ കാർഡിന്റെ ഗുണം ലഭിക്കുക. നിലവിൽ സംസ്ഥാനത്ത് 6.5 കോടി കുടുംബങ്ങൾക്കാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

Read Also  :  ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 7.19 കോടി രൂപ ചെലവഴിക്കാതെ കേരളം

പദ്ധതിയുടെ ആദ്യ ദിവസമായ ബുധനാഴ്ച സംസ്ഥാനത്തെ 26,000 കുടുംബങ്ങൾക്കാണ് ഗോൾഡൻ കാർഡ് നൽകിയെന്ന് സർക്കാർ അറിയിച്ചു. പുതിയ പദ്ധതിയിലൂടെ പാവങ്ങളുടെ സാമ്പത്തിക ഭാരം കുറയുമെന്നും സർക്കാർ പറഞ്ഞു. ഒപ്പം മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button