Latest NewsKeralaNews

രാജ്യത്ത് ആദ്യമായല്ല നിയമസഭയിൽ കയ്യാങ്കളി നടക്കുന്നത്, സഭയില്‍ ഉണ്ടാവുന്നത് സഭയില്‍ തീരണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : 2015 ല്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്ളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ നടന്ന കയ്യാങ്കളി രാജ്യത്തെ ആദ്യ സംഭവമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയില്‍ ഇത്തരം പ്രക്ഷുബ്ധമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Read Also : പ്രവാസികള്‍ക്കായി പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 

‘കോടിക്കണക്കിന് രൂപയുടെ പാമൊലിന്‍ കേസ് സ്വന്തം നിലയ്ക്ക് പിന്‍വലിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയെന്ന് സിഎജിയും പി എ സി യും കണ്ടെത്തിയ കേസാണത്. അതു പിന്‍വലിച്ച ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനം സുപ്രീം കോടതി നടത്തിയതും മറക്കരുത്’, മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം ചീഫ് വീപ്പിനെ തല്ലി. മഹാരാഷ്ട്ര നിയമസഭയിലും അക്രമമുണ്ടായി. ഒഡീസ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം സ്പീക്കരെ തല്ലി. 1980ൽ തമിഴ്‌നാട് നിയമസഭയിലെ തര്‍ക്കങ്ങള്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ ആണ് അവസാനിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് അക്രമമുണ്ടായി ആംബുലന്‍സ് എത്തിയാണ് അംഗങ്ങളെ ആശുപത്രിയിലാക്കിയത്. പാര്‍ലമെന്റില്‍ തെലുങ്കാന സംസ്ഥാന രൂപീകരണ വേളയില്‍ കോണ്‍ഗ്രസ് അംഗം സഭയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സഭയില്‍ ഉണ്ടാവുന്നത് സഭയില്‍ തീരണം. അത് പുറത്തേക്ക് കൊണ്ടു പോവുന്നത് സഭയുടെ പരമാധികാരത്തെ തകര്‍ക്കുന്നതാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button