KeralaNattuvarthaLatest NewsNews

ഓണക്കിറ്റിലും കേരളസർക്കാറിന്റെ അഴിമതി: കശുവണ്ടി പാക്കറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട്

തിരുവനന്തപുരം: ഓണക്കിറ്റിലും സർക്കാർ വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്. ഓണക്കിറ്റില്‍ ഉൾപ്പെടുത്താനായി വാങ്ങുന്ന കശുവണ്ടി പാക്കിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി. 50 ഗ്രാമിന്റെ കശുവണ്ടി പാക്കിന് 35 രൂപ നിരക്കിൽ വാങ്ങാവുന്ന കശുവണ്ടി പാക്കറ്റിന് 1.50 രൂപ കൂട്ടി 36.50 രൂപയ്ക്കാണ് വാങ്ങുന്നത്. അതായത് ഒരു പാക്കറ്റിൽ 1.50 രൂപയുടെ വ്യത്യാസം വരുന്നുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

Also Read:കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കശുവണ്ടി പാക്കിന് 35 രൂപ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഹെഡ് ഓഫീസ് മാനേജിങ് കമ്മിറ്റിയില്‍ വിലകൂട്ടി 36.50 രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ആരുടെ താല്പര്യങ്ങളും ലാഭവുമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

കരാറുകാരന് ഒരുകോടിയോളം രൂപയാണ് ഇതിൽ നിന്ന് ലാഭമായി ലഭിക്കുന്നത്. പാലാ ആസ്ഥാനമായുള്ള കരാറുകാരനില്‍ നിന്നാണ് ഇത്തരത്തിൽ വിലകൂടിയ കശുവണ്ടികള്‍ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.

സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ഓണക്കിറ്റിൽ നടന്ന ഈ തിരിമറിയിൽ ഉന്നതർക്കും ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓണക്കിറ്റ് വലിയ തോതിലാണ് കേരളത്തിൽ ശ്രദ്ധേയമാകുന്നത്. എന്നാൽ അതിനിടയിലെ ഈ തട്ടിപ്പ് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button