Latest NewsNewsIndia

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാൻ വിശാലസഖ്യം: പിണറായിയെ കൂട്ട് പിടിച്ച് മമത

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചർച്ചകൾ സജീവമാക്കുന്ന മമത നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ബിജെപിക്കെതിരായ വിശാല സഖ്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി. പിണറായിയുമായ് മമത കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബിജെപിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍. വൈകുന്നേരം അഞ്ച് മണിക്ക് കനിമൊഴിയുമായി ചര്‍ച്ച നടത്തുന്ന മമത ബാനര്‍ജി സഖ്യത്തിലേക്ക് ഡി.എം.കെയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ്. തുടര്‍ഘട്ടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ പദ്ധതിയുണ്ട്.

Read Also: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം: ഏഴു മരണം, നിരവധി പേരെ കാണാനില്ല

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഡൽഹിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. സഖ്യ നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. ഇന്നോ നാളെയോ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തിയേക്കും.

ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചർച്ചകൾ സജീവമാക്കുന്ന മമത നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം പെഗാസെസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button