Latest NewsNewsIndia

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രതികരണമാണ് രാഹുലില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

Also Read: വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ: മത്സരഓട്ടത്തിനിടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട പെഗാസസ് പോലെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പൗരന്‍മാര്‍ക്കെതിരെ ഉപയോഗിച്ചെന്നാണ് രാഹുലിന്റെ ആരോപണം. പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെഗാസസ് ഉപയോഗിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം രാജ്യ വിരുദ്ധതയാണെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും തന്റേതുള്‍പ്പെടെ നിരവധി നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button