Latest NewsKeralaNews

തുടർച്ചയായ മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: ആശങ്കയായി കേരളത്തിലെ കോവിഡ് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസർഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also: പോലീസുകാർക്ക് നേരെ ബോംബേറ്: രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 161 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂർ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂർ 1194, തിരുവനന്തപുരം 1113, കോട്ടയം 933, ആലപ്പുഴ 978, കാസർഗോഡ് 914, വയനാട് 679, പത്തനംതിട്ട 553, ഇടുക്കി 414 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പണം നൽകിയെന്ന കേസ്: സുനിൽ നായ്ക്കിന് വീണ്ടും നോട്ടീസ്

102 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂർ 20 വീതം, മലപ്പുറം 12, കാസർഗോഡ് 11, തൃശൂർ 9, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് 5 വീതം, കോട്ടയം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1013, കൊല്ലം 889, പത്തനംതിട്ട 406, ആലപ്പുഴ 768, കോട്ടയം 1148, ഇടുക്കി 331, എറണാകുളം 2026, തൃശൂർ 2713, പാലക്കാട് 960, മലപ്പുറം 2779, കോഴിക്കോട് 1653, വയനാട് 463, കണ്ണൂർ 755, കാസർഗോഡ് 745 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,26,600 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,480 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2809 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Read Also: ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ

shortlink

Related Articles

Post Your Comments


Back to top button