Latest NewsNewsIndiaInternational

കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന

കാബൂള്‍: താലിബാന്റെ ക്രൂരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ താക്കീത്. അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്കും നടപടികൾക്കുമെതിരെയാണ് ഐക്യരാഷ്ട്രസഭ താക്കീതുമായി രംഗത്തു വന്നത്. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടന താക്കീത് ചെയ്തു. അഫ്ഗാൻ ജനതയ്ക്ക് മേൽ താലിബാന്റെ ക്രൂരത തുടരുന്നതിനിടയിലാണ് ഈ താക്കീത് പുറത്തു വന്നത്.

Also Read:ആപ്പ് പോയിട്ട് ട്യൂഷൻ പോലും നമ്മൾക്ക് കിട്ടിയിട്ടില്ല,പിന്നാ..അവൻ്റൊരു കോപ്പ്: ബൈജൂസ്‌ ആപ്പിനെതിരെ ഒരു വൈറൽ കുറിപ്പ്

അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണങ്ങളാണ് താലിബാൻ ചെയ്തു കൂട്ടുന്നത്. കുഞ്ഞുങ്ങളെ വരെ ക്രൂരമായി ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും തലയറക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകളും കുട്ടികളുമാണ് താലിബാന്റെ ക്രൂരതയ്ക്ക് കൂടുതൽ ഇരകളാവുന്നത്. സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം സ്തനങ്ങള്‍ അറുത്ത് മാറ്റി വെടിവെച്ച്‌ കൊല്ലുകയാണ് ഭീകരര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായിത്തന്നെ നിലനിൽക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button