KeralaNattuvarthaLatest NewsNews

കോതമംഗലം കൊലപാതകം: കഴിഞ്ഞ ഒരു മാസമായി രാഹിൽ തങ്ങിയത് മാനസയുടെ കോളജിന് തൊട്ടടുത്ത്

രാഹിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുറിയിൽ തിരിച്ചെത്തിയത്

കോതമംഗലം: ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തയ പ്രതി രാഹിൽ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിന് തൊട്ടടുത്ത് കഴിഞ്ഞ നാലാം തിയതി മുതൽ തന്നെ താമസിച്ചിരുന്നുവെന്ന് ലഭ്യമായ വിവരം. കോളേജിന് പത്ത് മീറ്റർ മാത്രം അകലെയാണ് മാനസ താമസിച്ചിരുന്നത്. പ്ലൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രാഹിൽ പറഞ്ഞിരുന്നതെന്നും കോതമംഗലത്ത് ഉള്ള ദിവസം രാവിലെ പുറത്തേക്ക് പോകുമെന്നും മുറി വാടകയ്ക്ക് നൽകിയ നൂറുദ്ദീൻ വ്യക്തമാക്കി.

രാഹിൽ പുറത്ത് പോയി എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രാഹിൽ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നാട്ടിൽ പോയ രാഹിൽ തിരിച്ച് വരാതിരുന്നപ്പോൾ വിളിച്ച് അന്വേഷിച്ചതായും നൂറുദ്ദീൻ പറഞ്ഞു. എന്നാൽ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാൽ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് അറിയിച്ച രാഹിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുറിയിൽ തിരിച്ചെത്തിയതെന്നും നൂറുദ്ദീൻ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത്. കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. തലയ്ക്ക് വെടിയേറ്റാണ് മാനസ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനസയെ വേദി വെച്ചതിന് ശേഷം രാഹിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button