KeralaNattuvarthaLatest NewsNewsIndia

പി എഫ് എം എസ്, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് നടപ്പാക്കല്‍: കേരളത്തിന് ഒന്നാം സ്ഥാനം

അമൃത് പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചത്

തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേല്‍നോട്ടവും പൂര്‍ണ്ണമായും പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയതായും അമൃത് പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അമൃത് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് മുഖേനയാണ് ഈ നേട്ടം സംസ്ഥാനം കൈവരിച്ചത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേനയാകണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോര്‍ട്ടല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഒമ്പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകള്‍ പൂര്‍ണമായും പി എഫ് എം എസ് വഴിയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button