KeralaLatest NewsNews

പണക്കാര്‍ക്ക് എന്തും ആകാം, എന്നാല്‍ പാവപ്പെട്ടവര്‍ക്ക് മാത്രം ചുവന്ന റെസീറ്റ് : പൊലീസിന്റെ നയത്തിനെതിരെ വൈറലായ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാധാരണക്കാര്‍ക്കെതിരെ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം ഉയരുന്നതിനിടെ ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്. ചെങ്കല്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവറുടെ പ്രതിഷേധത്തിന്റെ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും ഐഡികളിലുമാണ് ഈ പോസ്റ്റ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്.

Read Also : മറ്റൊരു റെക്കോർഡ് കൂടി; ഒറ്റ ദിവസം കൊണ്ട് 4.96 ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം

ഇന്ന് മഞ്ചേരിയില്‍ കണ്ട ഒരു ചെങ്കല്‍ വാഹന തൊഴിലാളിയുടെ പ്രതിഷേധത്തിന്റെ ചിത്രമാണിത്. ആ ചുവന്ന ശീട്ട് കാണുന്നത് മുഴുവന്‍ പിഴ അടച്ച റസീറ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചെങ്കല്‍ വാഹന സര്‍വീസിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വഴിനീളെ ചെക്കിംഗും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോര്‍ഡും ചിത്രത്തിലെ തൊഴിലാളിയുടെ കൈയില്‍ ഉണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button