Latest NewsIndiaNews

പെഗാസസ് വിവാദത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി: അടുത്തയാഴ്ച്ച പരിഗണിക്കും

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അടുത്തയാഴ്ച്ച പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സമർപ്പിച്ച ഹർജിയാണ് അടുത്തയാഴ്ച്ച കോടതി പരിഗണിക്കുന്നത്.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയേയോ വിരമിച്ച ജഡ്ജിയേയോ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ വെളിപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയം പൗരസ്വാതന്ത്രത്തെ ബാധിക്കുന്നതാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ കപിൽ സിബൽ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അടുത്തയാഴ്ച്ച ഹർജി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആദ്യത്തെ ദിവസം മുതല്‍ നരക ജീവിതം, ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ അടിമയെന്നാണ് അവർ പറഞ്ഞത്: ദുരിതങ്ങൾ വെളിപ്പെടുത്തി പ്രീതി

shortlink

Related Articles

Post Your Comments

Related Articles


Back to top button