Latest NewsNewsIndia

ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക്:തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങി

മുംബൈ: മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍ തുടരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങി. എസ്.പി അങ്കിത് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കീഴടങ്ങിയത്.

Also Read: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കോവിഡ് രോഗിയായ യുവതി: കാലിലെ വ്രണത്തില്‍ ഉറുമ്പരിച്ച നിലയിൽ

32കാരനായ മണിറാം നര്‍സു ബോഗ, 33കാരിയായ കവിത എന്നിവരാണ് കീഴടങ്ങിയത്. മണിറാമിന്റെ തലയ്ക്ക് 6 ലക്ഷം രൂപയും കവിതയുടെ തലയ്ക്ക് 2 ലക്ഷം രൂപയും പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊര്‍ച്ചി ദളത്തിന്റെ ഏരിയ കമ്മിറ്റി അംഗമായ മണിറാം മാവോയിസ്റ്റുകളുടെ ഡോക്ടറായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കെതിരെ 13 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 35ലധികം കേസുകളുണ്ട്. കവിതയുടെ പേരില്‍ തീവെപ്പ് കേസ് ഉള്‍പ്പെടെ 10ഓളം കേസുകളാണ് നിലവിലുള്ളത്.

2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഗഡ്ചിരോളിയില്‍ 43 മാവോയിസ്റ്റുകളാണ് കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു. അക്രമങ്ങള്‍ നിറഞ്ഞ ജീവിതത്തിനോട് മടുപ്പ് തോന്നിയവരാണ് കീഴടങ്ങുന്നതെന്നും ഇവര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ആയുധം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എ്ത്തുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button