KeralaLatest NewsNews

കോവിഡ് വ്യാപനം: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കേരളത്തിലെത്തി

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്രം അയച്ച വിദഗ്ധ സംഘം സംസ്ഥാനത്തെത്തി. കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.

Read Also: സാബു ജേക്കബിന്റെ ട്വന്റി ട്വന്റിയില്‍ കൂട്ടരാജി: നിരവധി പേര്‍ സിപിഐഎമ്മിലേക്ക്

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ വിമാനത്താവളത്തിലെത്തി. രോഗ വ്യാപനം കൂടുതലുള്ള ജില്ലകൾ സംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വിദഗ്ധരുമായി സഹകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം.

സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആർ. 12 ശതമാനത്തോളമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ അയച്ചത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച 20,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാകുന്നത്.

Read Also: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button