KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8531 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1853 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4816 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 17948 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 179 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം സിറ്റിയിൽ 681 കേസുകൾ രജിസ്റ്റർ ചെയ്തു. 82 പേരാണ് അറസ്റ്റിലായത്. 562 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 228 പേർ അറസ്റ്റിലാകുകയും 354 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 133 കേസുകളും കൊല്ലം സിറ്റിയിൽ 1449 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷം: കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 681, 82, 562
തിരുവനന്തപുരം റൂറൽ – 4677, 228, 354
കൊല്ലം സിറ്റി – 1449, 154, 28
കൊല്ലം റൂറൽ – 133, 133, 200
പത്തനംതിട്ട – 71, 61, 162
ആലപ്പുഴ – 41, 25, 203
കോട്ടയം – 231, 221, 485
ഇടുക്കി – 106, 20, 78
എറണാകുളം സിറ്റി – 204, 63, 59
എറണാകുളം റൂറൽ – 132, 21, 225
തൃശൂർ സിറ്റി – 28, 32, 179
തൃശൂർ റൂറൽ – 70, 62, 290
പാലക്കാട് – 105, 166, 288
മലപ്പുറം – 113, 99, 247
കോഴിക്കോട് സിറ്റി – 49, 49, 29
കോഴിക്കോട് റൂറൽ – 101, 132, 5
വയനാട് – 65, 0, 136
കണ്ണൂർ സിറ്റി – 75, 75, 346
കണ്ണൂർ റൂറൽ – 63, 63, 558
കാസർഗോഡ് – 137, 167, 382

Read Also: ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതി: കുതിരാൻ തുരങ്കം തുറന്നു കൊടുത്തതിന് പിന്നാലെ പ്രതികരണവുമായി രമ്യാ ഹരിദാസ്

shortlink

Related Articles

Post Your Comments


Back to top button