Latest NewsKeralaNews

പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ല്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം : കരുനാഗപ്പള്ളി കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഇ​രു ഭാ​ഗ​ത്തി​ലു​മു​ള്ള 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Read Also : റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നാൽപ്പതോളം പേര്‍ക്ക് പരിക്ക് 

വെള്ളിയാഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്തോ​ഫീസി​ല്‍ യു.​ഡി.​എ​ഫ് മെം​ബ​ര്‍​മാ​രും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും എ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റി​ന് നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​നി​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യൂ​സ​ഫ് കു​ഞ്ഞ്, ഇ​ര്‍​ഷാ​ദ് ബ​ഷീ​ര്‍, ഷാ​ലി, ദീ​പ​ക്, സൗ​മ്യ, സ്നേ​ഹ​ല​ത എ​ന്നി​വ​ര്‍​ക്കും കോ​ണ്‍​ഗ്ര​സ് ഓ​ച്ചി​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റ്​ നീ​ലി​കു​ളം സ​ദാ​ന​ന്ദ​ന്‍, ആ​ദി​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്​ പ്ര​സി​ഡ​ന്‍​റ്​ കെ.​എം. നൗ​ഷാ​ദ്, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. രാ​ജു എ​ന്നി​വ​ര്‍​ക്കും സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ലി​നേ​ഷ്, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ഞ്​​ജി​ത്, വി.​പി. കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button