KeralaLatest NewsNews

കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം: പാലാ രൂപതക്ക് പിന്നാലെ സർക്കുലർ പുറത്തിറക്കി പത്തനംതിട്ട രൂപത

നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്ത്. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുളളവർക്ക് സഹായം പ്രഖ്യാപിച്ചത്.

രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം. നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നൽകുമെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Read Also  :  ആത്മഹത്യ ചെയ്ത പ്രവർത്തകന്റെ വീട് സന്ദർശിച്ച് യെ​ദി​യൂ​ര​പ്പ: അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നൽകും

ഇത്തരം കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് രൂപതയുടെ സ്കൂളുകളിൽ അഡ്മിഷന് മുൻഗണന നൽകും. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളിൽ മുന്നോട്ട് നയിക്കാൻ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത് നൽകുന്നതെന്ന് രൂപത അധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button