KeralaLatest NewsNews

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ല : കരുവന്നൂർ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തൃശ്ശൂർ : കരുവന്നൂർ വായ്പാ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിൽ പ്രതികളെക്കുറിച്ച് അവ്യക്തതയുണ്ടെന്നും പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിൽ സിപിഎം ഉത്തരവാദിത്തം പറയണം. സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also  :  സമീറിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതിക്ക്​ ജീവപര്യന്തം

സംസ്ഥാനത്തെ നിയന്ത്രണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ടിപിആർ നോക്കി ലോക്ക്‍ഡൗൺ ചെയ്യുന്നത് ശാസ്ത്രീയമല്ല. ഇത് പ്രതിപക്ഷവും വിദഗ്ധരും നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറായി. സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റിവയ്ക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികൾ നർത്തി വെക്കണമെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button