KeralaNattuvarthaLatest NewsNews

സ്വര്‍ണക്കടത്ത് കേസ്: സ്വാധീനിച്ചത് സിപിഎം: കസ്റ്റംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ സുധാകരൻ

സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണ്

ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്നും സർക്കാർ അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നതെന്നും ശുദ്ധജകരാണ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ മറ്റൊരു വശമാണ് പുറത്തുവന്നതെന്നും സുമിത് കുമാറിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ വാർത്തകൾ പുറത്തുവരുമെന്നും കെ സുധാകരൻ പറഞ്ഞു. കേസിൽ പിണറായി വിജയൻറെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറായിരുന്നുവെന്നും സുമിത് കുമാറിന്റേത് സ്വഭാവിക സ്ഥലം മാറ്റമാണെന്ന് പറയപ്പെടുമ്പോഴും ഇതേ ശക്തികള്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും സുധാകരൻ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button