KeralaNattuvarthaLatest NewsNews

പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കൊല്ലം: പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി എന്ന 56 കാരനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നും പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ച ശേഷം തറയിൽ തള്ളിയിടുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button