Latest NewsNewsLife StyleHealth & FitnessSex & Relationships

ആദ്യപ്രസവത്തിന് ശേഷമുള്ള ലൈംഗികബന്ധം : സ്ത്രീകള്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇതിനായി, സ്ത്രീകള്‍ ആദ്യം ചെയ്യേണ്ടത് തങ്ങള്‍ കടന്നുപോകുന്ന ശാരീരിക-മാനസികാവസ്ഥകളെ കുറിച്ച് പങ്കാളിയോട് തുറന്നുപറയലാണ്

ആദ്യപ്രസവത്തിന് ശേഷം സ്ത്രീ, ശാരീരികമായും മാനസികമായും മറ്റൊരാളായി രൂപപ്പെടുന്നു. ഒരു സ്ത്രീയുടെ ജിവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് ഇവരില്‍ സംഭവിക്കുന്നത്. എന്നാൽ, ആദ്യപ്രസവം ആശങ്കകള്‍ നിറഞ്ഞതാണെങ്കില്‍ തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെയും ഇത് കാര്യമായി ബാധിക്കുന്നു. വിവിധ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ പ്രസവാനന്തര ലൈംഗികതയില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. സാധാരണഗതിയില്‍ ആറ് ആഴ്ചയാണ് ഇതിന്റെ കാലയളവ്. ചിലപ്പോള്‍ ഇത് മൂന്ന് മാസം വരെ പോകാറുണ്ട്. മറ്റ് ചിലരാകട്ടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഇടവേളയെടുക്കുന്നു. ഇടവേളയുടെ നീളം കൂടുന്നതിനനുസരിച്ച് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിനും ഉലച്ചില്‍ സംഭവിക്കുന്നു. എന്നാല്‍ വളരെ ലളിതമായ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെ മറികടക്കാവുന്നതേയുള്ളൂ.

തുറന്ന ചര്‍ച്ച

ഇതിനായി, സ്ത്രീകള്‍ ആദ്യം ചെയ്യേണ്ടത് തങ്ങള്‍ കടന്നുപോകുന്ന ശാരീരിക-മാനസികാവസ്ഥകളെ കുറിച്ച് പങ്കാളിയോട് തുറന്നുപറയലാണ്. പുരുഷന്മാര്‍ക്ക് തികച്ചും അപരിചിതമായ വിഷയങ്ങളായിരിക്കും ഇവ. തുറന്നുള്ള ചര്‍ച്ചകളോടെ പരസ്പരം മനസ്സിലാക്കാന്‍ കഴിയുകയും, അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ ഇത് അല്‍പം ആശ്വാസം പകരുകയും ചെയ്യും.

മാനസികമായ അകല്‍ച്ച മാറ്റാം

പ്രസവാനന്തരം പങ്കാളികള്‍ തമ്മില്‍ മാനസികമായ അന്തരമുണ്ടാകുന്നത് അത്ര അപൂര്‍വ്വം സംഭവമല്ല. മിക്ക സ്ത്രീകളിലും ഇത്തരം സ്വാഭാവികമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിന് അനുസരിച്ച് ശരീരവും പ്രവര്‍ത്തിക്കുന്നതിലൂടെ ലൈംഗിക ജീവിതത്തിന് താല്‍ക്കാലികമായെങ്കിലും പൂട്ട് വീഴുന്നു. എന്നാല്‍ പതിയെ പതിയെ ശരീരത്തെ പഴയ ശീലങ്ങളിലേക്ക് തിരിച്ചെത്തിക്കാവുന്നതാണ്. ആലിംഗനം പോലുള്ള ചെറിയ അടുപ്പങ്ങളിലൂടെ സമയമെടുത്ത് ഇത്തരത്തില്‍ ശരീരത്തെ പരിശീലിപ്പിക്കാം.

Read also  :  വാക്സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരോടും കേരള പോലീസിന്റെ ധാർഷ്ട്യം: പരാതികളുടെ ഒഴുക്ക്

അപകര്‍ഷതാബോധത്തെ മറികടക്കാം

ശരീരത്തിന് സംഭവിച്ച മാറ്റത്തില്‍ അപകര്‍ഷത തോന്നുന്നതും വളരെ സാധാരണമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരീരവുമായി ബന്ധപ്പെട്ട ചിന്തകള്‍ പുരുഷനെക്കാള്‍ കൂടുതലുമാണ്. അതുകൊണ്ടുതന്നെ അപകര്‍ഷതാബോധത്തിനുള്ള സാധ്യതകളും കൂടുതലാണ്. ആരോഗ്യാവസ്ഥ കൂടി കണക്കിലെടുത്ത് ലളിതമായ വ്യായാമങ്ങള്‍ ചെയ്ത് ശരീര സൗന്ദര്യം പതിയെ വീണ്ടെടുക്കാവുന്നതേയുള്ളൂ.

ആശങ്കകള്‍ ഒഴിവാക്കാം

ആദ്യപ്രസവം അല്‍പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്ത്രീകളില്‍ ആശങ്കയും പേടിയും ബാക്കിയായേക്കും. വീണ്ടും പെട്ടെന്ന് തന്നെ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ടോയെന്ന പേടിയാണ് ഇതിലേറ്റവും പ്രധാനം. എന്നാല്‍ യുക്തിപൂര്‍വ്വം ചിന്തിച്ച് ഈ ആശങ്കയെ മറികടക്കാവുന്നതേയുള്ളൂ. സ്വയം ചികിത്സിക്കാനായില്ലെങ്കില്‍ ഒരു കൗണ്‍സിലിംഗ് തേടാവുന്നതുമാണ്.

shortlink

Post Your Comments


Back to top button