Latest NewsIndiaNews

13 കോടി വാക്‌സിനാണ് ജൂലായ്‌ മാസത്തിൽ മാത്രം നൽകിയത്, താങ്കൾക്ക് പക്വതയില്ല: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വാക്‌സിൻ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് 47 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന കേന്ദ്ര സര്‍ക്കാ‌ര്‍ വാദത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെയാണ് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രംഗത്തു വന്നത്.

Also Read:സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു, മാറ്റങ്ങള്‍ ഇങ്ങനെ

‘പതിമൂന്ന് കോടിയിലേറെ ഡോസ് വാക്‌സിന്‍ ജൂലായ് മാസത്തില്‍ മാത്രം നല്‍കി. ഈ മാസം അതിലും കൂടുതല്‍ ഡോസ് വാക്‌സിന്‍ നല്‍കും.’ കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ മാസം വാക്‌സിന്‍ ലഭിച്ചവരില്‍ ഒരാളാണ് താങ്കളെന്ന് അറിഞ്ഞെന്നും എന്നിട്ടും രാജ്യത്തെ ശാസ്‌ത്രജ്ഞരെ കുറിച്ച്‌ രണ്ട് നല്ലവാക്ക് പറയാനോ, ജനങ്ങളോട് വാക്‌സിനെടുക്കാന്‍ നിര്‍ദ്ദേശം നല്‍കാനോ രാഹുല്‍ ഗാന്ധി ശ്രമിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.

വാക്സിന്‍ ലഭിക്കുന്നില്ലെന്ന അങ്ങയുടെ വാദം രാഷ്‌ട്രീയമാണെന്നും താങ്കള്‍ക്ക് പക്വതയില്ലെന്നും ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയെന്നോണം പറഞ്ഞു. കേന്ദ്രത്തിന്റെ വാക്‌സിൻ പദ്ധതികളെ രാഹുൽ ഗാന്ധി നിരന്തരമായി വിമർശിക്കുക പതിവായിരുന്നു. അതിനെതിരെയാണ് മന്ത്രിയുടെ ഈ രൂക്ഷ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button