KeralaLatest NewsNews

കുതിരാന്‍ തുരങ്ക നിര്‍മ്മാണം വേഗത്തിലാക്കിയത് പിണറായി സര്‍ക്കാര്‍ :  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കപാത തുറന്ന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം. എത്രയോ കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്ന കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഒന്നാം പിണറായി സര്‍ക്കാരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തിയതെന്നുമാണ് എ എ റഹീം ചൂണ്ടിക്കാണിക്കുന്നത്. തുരങ്ക പാതയുടെ കാര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താത്പര്യം തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലായിരുന്നു എന്ന വി മുരളീധരന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് എ.എ റഹീം രംഗത്തെത്തിയത്. തുരങ്കപാതയുടേത് കേന്ദ്ര പദ്ധതിയാണ്, തുറന്നുനല്‍കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ. എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടുവെന്നും അതെല്ലാം അനാവശ്യമായ വീരസ്യം പറയലാണെന്നും എഎ റഹീം പറഞ്ഞു. മൂപ്പിളമ തര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പിഎ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമായിട്ടുള്ളൂവെങ്കിലും ഇതിനിടെ അദ്ദേഹം മൂന്ന് തവണ കുതിരാന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നുവെന്നും വകുപ്പ് മന്ത്രി തന്നെ ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു ചേര്‍ത്തുവെന്നും എ.എ റഹീം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ഇത്തരം ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു ദിവസം മുന്‍പെങ്കിലും തുറക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button