Latest NewsKeralaNews

എ.എ റഹീമിന്റെ ഭാര്യ അമൃതയ്ക്ക് സൈബര്‍ അധിക്ഷേപം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീമിന്റെ ഭാര്യ അമൃത റഹീം ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി എബിന്‍ കോടങ്കര(27) ആണ് പിടിയിലായത്. കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ആണ് എബിന്‍. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമൃത റഹീം നല്‍കിയ പരാതിയിലാണ് എബിനെ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗത്തിനിരയാക്കി: പ്രതികള്‍ പിടിയില്‍ 

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഐഡി ഉപയോഗിച്ച്, സിപിഎം വനിതാ നേതാക്കള്‍ക്കെതിരെയും ഇയാള്‍ സൈബര്‍ അധിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button