KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: ഇന്നത്തെ കേസുകളുടെ എണ്ണം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്.

Also Read: ക്രൈസ്​തവ ദേവാലയം തകര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌​ ക്രൈസ്​തവ വിശ്വാസികള്‍: മാർച്ചിൽ സംഘർഷം

മാസ്‌ക് ധരിക്കാത്ത 21,981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4980 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 284, 71, 776
തിരുവനന്തപുരം റൂറല്‍ – 5538, 326, 326
കൊല്ലം സിറ്റി – 1055, 56, 31
കൊല്ലം റൂറല്‍ – 112, 112, 195
പത്തനംതിട്ട – 61, 54, 171
ആലപ്പുഴ – 43, 9, 191
കോട്ടയം – 232, 214, 529
ഇടുക്കി – 170, 29, 108
എറണാകുളം സിറ്റി – 199, 55, 121
എറണാകുളം റൂറല്‍ – 172, 41, 279
തൃശൂര്‍ സിറ്റി – 44, 47, 156
തൃശൂര്‍ റൂറല്‍ – 42, 40, 283
പാലക്കാട് – 109, 132, 288
മലപ്പുറം – 119, 101, 287
കോഴിക്കോട് സിറ്റി – 36, 45, 25
കോഴിക്കോട് റൂറല്‍ – 82, 105, 5
വയനാട് – 78, 0, 134
കണ്ണൂര്‍ സിറ്റി – 50, 50, 362
കണ്ണൂര്‍ റൂറല്‍ – 50, 50, 335
കാസര്‍ഗോഡ് – 123, 144, 378

shortlink

Related Articles

Post Your Comments


Back to top button