KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തൻതോപ്പ് സ്വദേശി (24) എന്നിവർക്കാണ് ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ പോസിറ്റീവായത്.

ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി. മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളവർ. ഇവരാരും തന്നെ ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button