KeralaLatest NewsNews

കോവിഡിനെതിരെ കേരളത്തിന്റേത് പഴുതടച്ചുള്ള പ്രതിരോധമാണെന്ന് എ.വിജയരാഘവന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: കോവിഡിനെതിരെ കേരളത്തിന്റേത് പഴുതടച്ചുള്ള പ്രതിരോധമാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും മികച്ചതാണെന്നും അതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: താലിബാനെ ഭയം: ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടാൻ സാധ്യത, ഐസിസിൽ ചേർന്ന സോണിയയുടെ പിതാവിന്റെ ഹർജി ഇങ്ങനെ

കേരളത്തിലെ പഴുതടച്ചുള്ള പ്രതിരോധത്തിന് ബിജെപിയും കോണ്‍ഗ്രസും തുരങ്കം വെയ്ക്കുകയാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. കേരളത്തിലെ കോവിഡ് പ്രതിരോധം പാളി എന്ന രീതിയില്‍ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്ന് പറഞ്ഞ അദ്ദേഹം വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ആരോപണം ഉന്നയിച്ചു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആയിരുന്നു വിജയരാഘവന്റെ പ്രതികരണം.

വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസും ജൂലൈയില്‍ എത്തിയ കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസും ആവശ്യപ്പെട്ടിരുന്നു എന്നും കേരളത്തില്‍ വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button