Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്: രോഗത്തെ തടയാന്‍ കേന്ദ്രത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ച് സിപിഎം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്ന് സിപിഎം. രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനായി ചില നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ടുവെച്ചിട്ടുണ്ട്.

Also Read:പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രാജിവച്ചു: അമര്‍ജീത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോ​ഗസ്ഥൻ

രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുന്നതിന് മുമ്പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മുതിര്‍ന്നവരില്‍ 10.83 ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് കിട്ടിയതെന്നും വാക്‌സിനില്ലെന്ന പരാതി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും സിപിഎം വ്യക്തമാക്കി. വാക്‌സിന്‍ സംഭരണം മന്ദഗതിയില്‍ നടക്കുമ്പോഴും കേന്ദ്രം വാക്‌സിനേഷന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ ഒരേ ദിവസം മൂന്ന് കണക്ക് നല്‍കുകയാണെന്നും സിപിഎം ആരോപിച്ചു.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായനികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 7500 രൂപ അനുവദിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമായവര്‍ക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കണമെന്നും വിദേശത്ത് നിന്നുകൂടി വാക്‌സിന്‍ സമാഹരിച്ച് സൗജന്യ സാര്‍വത്രിക വാക്‌സിനേഷന് അടിയന്തരമായി തുടക്കമിടണമെന്നും സിപിഎം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button