Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രാജിവച്ചു: അമര്‍ജീത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോ​ഗസ്ഥൻ

മാര്‍ച്ചില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പികെ സിന്‍ഹ രാജിവെച്ചിരുന്നു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബിഹാര്‍ കേഡറിലെ 1983 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതാനാകുന്നത്.

ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിന്‍ഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. സിന്‍ഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല.

read also: ശിവന്‍കുട്ടിക്കെതിരായ വ്യാജ പ്രചരണവും സമരാഭാസങ്ങളും ഉടൻ അവസാനിപ്പിക്കണം പ്രതിഷേധത്തിനൊരുങ്ങി എൽഡിഎഫ്

ഭാസ്കര്‍ ഖുല്‍ബെയ്ക്കൊപ്പമാണ് സിന്‍ഹയെ ഉപദേശകനായി നിയമിച്ചത്. സമീപകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോ​ഗസ്ഥനാണ് അമര്‍ജീത്. മാര്‍ച്ചില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പികെ സിന്‍ഹ രാജിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button