KeralaCinemaMollywoodLatest NewsNewsEntertainment

മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന ടാഗ്‌ലൈൻ വെക്കുമോ? കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ?: വിമര്‍ശനവുമായി വൈദികൻ

കൊച്ചി: നാദിർഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണുയരുന്നത്. ‘ഈശോ നോട്ട് ഫ്രം ദി ബൈബിൾ’ എന്ന പേര് മതവികാരം വ്രണപ്പെടുന്നതാണെന്നും ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന ടാഗ്‌ലൈൻ ആവശ്യമുണ്ടായിരുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്. ചിത്രത്തിനെതിരെ ശക്തമായ പ്രചരണവുമായി ചില ക്രിസ്ത്യന്‍ സംഘടനകളും രംഗത്ത് വന്നു. ചിത്രത്തിന്റെ പേരിനെതിരെ കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതില്‍ (സിബി അച്ചന്‍) രംഗത്ത്ഫേ വന്നു.

Also Read:ആ സിനിമകൾ മതവികാരം വ്രണപ്പെടുന്നതാണെങ്കിൽ ഏത് ശിക്ഷയ്ക്കും തയ്യാർ: നാദിർഷാ

‘മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ?’ എന്നാണു വൈദികൻ ചോദിക്കുന്നത്. ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. പലസ്തീനിൽ ബോംബ് വീണാലും ഉത്തരേന്ത്യയിൽ ദാരുണസംഭവം ഉണ്ടായാലും സടകുടഞ്ഞെഴുന്നേൽക്കുന്ന പ്രബുദ്ധർ അഫ്ഗാൻകാരനായ നാസർ മുഹമ്മദ് എന്ന ഹാസ്യനടനെ താലിബാൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്തത് അറിഞ്ഞിട്ടില്ലെന്നും സംഭവത്തിൽ ഒരു സിനിമാക്കാരും സാംസ്കാരിക നായകരും പ്രതികരിച്ചില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

സിബി അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഈശോ Not from the Bible എന്ന ടാഗ്‌ലൈനിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നു. എന്തായാലും ക്രിസ്ത്യാനികൾ നാദിർഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകൾ ക്രിസ്താനികളുടെ ഇടയിലുണ്ട്. അപ്പോൾ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ? ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ…

സിനിമക്ക് ക്രിസ്ത്യൻ പേരുകൾ നൽകുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നിൽ ചെറിയ ചില്ലറ ഉദ്ദേശങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കറിയാം. മുഹമ്മദ് എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ??അഫ്ഗാൻകാരനായ നാസർ മുഹമ്മദ് എന്ന ഹാസ്യനടൻ താലിബാൻ തീവ്രവാദികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചർച്ച ആയിട്ടും കേരളത്തിലെ ചാനലുകൾ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനിൽ ബോംബ് വീണാൽ ഉത്തരെന്ത്യയിൽ ഒരു ദാരുണസംഭവം നടന്നാൽ ഇവർ സടകുടഞ്ഞു എഴുന്നേൽക്കും…’നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ’ എന്ന വായ്ത്താരികളാൽ അന്തരീക്ഷം പ്രകമ്പനം കൊളളും…

shortlink

Related Articles

Post Your Comments

Related Articles


Back to top button