Latest NewsNewsIndia

ക്രമസമാധാന പരിപാലനത്തില്‍ ഒന്നാമത്: യുപി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അമിത് ഷാ

യുപിയില്‍ 44 വികസന പദ്ധതികളാണ് നടക്കുന്നത്

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനം ക്രമസമാധാമ പാലനത്തില്‍ ഒന്നാമത് എത്തിയതിനെ തുടർന്നാണ് യോഗിയെ പ്രശംസിച്ചിരിക്കുന്നത്.

‘2019 വരെ ആറ് വര്‍ഷക്കാലം ഞാന്‍ യുപിയില്‍ ധാരാളം യാത്ര ചെയ്തു. അന്നത്തെ യുപി എനിക്ക് നന്നായി അറിയാം. പടിഞ്ഞാറന്‍ യുപിയില്‍ ഭയാന്തരീക്ഷമുണ്ടായിരുന്നു. ആളുകള്‍ ഈ പ്രദേശം വിട്ടുപോകുന്ന അവസ്ഥയായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരായിരുന്നില്ല. ഭൂമാഫിയ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുക്കുന്നു. പകല്‍ സമയങ്ങളില്‍ പോലും വെടിയുതിര്‍ത്ത സംഭവങ്ങളും കലാപങ്ങളും വ്യാപകമായിരുന്നു. 2017-ല്‍ ബിജെപി വികസനവും ക്രമസമാധാന പരിപാലനവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു. ഇന്ന് 2021ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ ടീമും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതും ഒന്നാം നമ്പറുമാക്കിയെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ജാതിയുടെയും കുടുംബത്തിന്റെയും പേരിലല്ല ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’- അമിത് ഷാ പറഞ്ഞു.

Read Also  :  കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇത് രണ്ടും പൂര്‍ണമായും ഒഴിവാക്കുക

യുപിയില്‍ 44 വികസന പദ്ധതികളാണ് നടക്കുന്നത്. രാജ്യത്തെ ടോപ് സ്‌പോട്ടാണ് യുപി. പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ എളുപ്പമാണ്. എന്നാല്‍, അഴിമതിയില്ലാതെ അവ ഗുണഭോക്താക്കളില്‍ കൃത്യമായി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button