KeralaLatest NewsNews

ലഹരി മരുന്ന് ഉപയോഗിച്ച ശേഷം രാത്രിയില്‍ കറങ്ങി നടക്കും: പതിവായി ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍

കോഴിക്കോട്: ആഡംബര ബൈക്കുകള്‍ പതിവായി മോഷ്ടിക്കുന്ന സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശികളായ അരുണ്‍ കുമാര്‍(22), അജയ് (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.

Also Read: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘമെത്തി: കേരളത്തിലേയ്ക്ക് കടന്നതായി സംശയം

കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെയാണ് പ്രതികള്‍ പൂളക്കടവില്‍ നിന്നും പിടിയിലായത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഡംബര ബൈക്കുകള്‍ മോഷണം പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും വാഹന പരിശോധന ശക്തമാക്കിയിരുന്നു.

പ്രതികള്‍ ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് രാത്രി കാലങ്ങളില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. മുക്കം, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരധികളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ചില ബൈക്കുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചില ബൈക്കുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും പ്രതികള്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button