KeralaMollywoodLatest NewsNewsEntertainment

ചങ്ക്സ് കണ്ടവർക്ക് പി.എസ്.സിക്ക് ഒരു മാർക്ക് സെറ്റായെന്നു ഒമർ ലുലു: ട്രോളുമായ് സോഷ്യൽ മീഡിയ

ഞങ്ങടെ ഇക്കയ്ക്ക് അങ്ങ് പിഎസ് സി വരെ പിടി പാടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. ചങ്ക്‌സ് എന്ന ചിത്രത്തിലെ ഒരു ഭാഗത്ത പറയുന്ന ഡയലോഗിൽ നിന്നും പി.എസ്.സിക്ക് ഒരു മാർക്ക് സെറ്റാകുമെന്നു പി.എസ്.സി ചോദ്യപേപ്പർ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ പോസ്റ്റിനു കമന്റായി ‘സിനിമയിൽ മെസ്സേജ് വേണമെന്നു വാശിപിടിക്കുന്നവരോട് PSC പഠന സഹായി ആയാൽ കുഴപ്പമുണ്ടോ’ എന്നും സംവിധായകനും ചോദിക്കുന്നു. ഈ പോസ്റ്റിനു സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

read also: സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന: നാലു പേർ അറസ്റ്റിൽ

ഒമറിക്കായുടെ പടം കാണാത്തത് കൊണ്ട് ഒരു മാർക്ക് നഷ്ടമായെന്നും പുല്ല് വെറുതെ psc കോച്ചിംഗ് ന് പോയി സമയം കളഞ്ഞു… ഞാൻ അന്നേ വീട്ടിൽ പറഞ്ഞതാ ഒമറിന്റെ സിനിമയ്ക്ക് പൊയ്ക്കോളാമെന്നുമെല്ലാം കമന്റുകൾ ലഭിക്കുന്നുണ്ട്. ‘നുമ്മ ചങ്ക്സ് കണ്ടിട്ടും ഇതൊന്നും പഠിച്ചില്ല ഒമറേ… 😁, ഞങ്ങടെ ഇക്കയ്ക്ക് അങ്ങ് പിഎസ് സി വരെ പിടി പാടുണ്ട്.’ തുടങ്ങിയ മറുപടികൾ പോസ്റ്റിനു ലഭിക്കുമ്പോൾ ചങ്ക്സ് കണ്ട പലർക്കും ഒരു മാർക്ക് പോയിട്ടുണ്ട്.കാര്യം ശരി ഉത്തരം ഓപ്ഷൻ ഡി ആണ് ശരിയുത്തരമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

https://www.facebook.com/omarlulu/posts/369881807827612

shortlink

Related Articles

Post Your Comments

Related Articles


Back to top button