Latest NewsNewsTravelAdventureTravel

മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ -01

എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല. ലോകത്ത് സന്ദർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കുറച്ചു സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം..

1. സർപ്പദ്വീപ്

ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്നും 90 മൈലുകൾക്ക് അകലെയാണ് സർപ്പദ്വീപ്. വിഷപ്പാമ്പുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഇവിടം ലോകത്തെ ഏറ്റവും അപകടകരമായ ദ്വീപുകളിൽ ഒന്നാണ്. 110 ഏക്കർ വരുന്ന ഇവിടെ 4000ലധികം പാമ്പുകൾ ജീവിക്കുന്നു എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അതായത് ഓരോ പതിനെട്ടടി വിസ്തീർണത്തിലും ഒരു പാമ്പ് എന്ന അനുപാതത്തിൽ പാമ്പുകൾ വ്യാപിച്ചു കിടക്കുന്നുണ്ട്. ഉള്ളതെല്ലാം വിഷപാമ്പുകൾ അതും സാധാരണ കണ്ടുവരുന്ന വിഷപാമ്പുകളെക്കാളും കൂടിയ ഇനങ്ങൾ. ബ്രസീലിയൻ സർക്കാർ ഇവിടേക്ക് സന്ദർശകരെ കർശനമായി നിരോധിച്ചിരിക്കുന്നു.

2. വത്തിക്കാനിലെ രഹസ്യ ഗ്രന്ഥപ്പുര

1881 വരെ പൊതുജനങ്ങൾക്ക് രഹസ്യ ഗ്രന്ഥശാല സന്ദർശിക്കാൻ അനുവാദമില്ലായിരുന്നു. പോപ്പ് ലിയോ പതിമൂന്നാമനാണ് ഇത് പുറംലോകത്തിന് തുറന്നുകൊടുക്കുന്നത്. ഇപ്പോൾ നിരവധി ഗവേഷകർ ഇവിടേക്ക് വർഷംത്തോറും പഠനത്തിനായി എത്തുന്നുണ്ട്. 52 മൈലുകൾ വരെയുള്ള തട്ടുകൾ മാത്രമാണ് സന്ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ രഹസ്യ അറകൾ ഇനിയും ഉണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ നൽകിയ വിവാഹാഭ്യർത്ഥന കത്ത്, വേതനം വൈകുന്നതായി പരാതിപ്പെട്ടുകൊണ്ടുള്ള മൈക്കലാഞ്ചലോയുടെ കത്ത് തുടങ്ങിയവയെല്ലാം തന്നെ ഈ രഹസ്യ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.

3. ഏരിയ 51

അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്. ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും മറ്റും പരീക്ഷണം നടത്തുന്ന സ്ഥലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

4. ആർ ഏ എഫ് മെൻവിത്ത് ഹിൽ

ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലുള്ള ഒരു വ്യോമസേനാ താവളമാണിത്. ബ്രിട്ടീഷ്-അമേരിക്കൻ പട്ടാളത്തിന് രഹസ്യ സ്വഭാവമുള്ള നിർദ്ദേശങ്ങളും അറിയിപ്പുകളും ഇവിടുന്ന് നൽകുന്നു. ചില ഉപഗ്രഹങ്ങളുടെ നിയന്ത്രണം അമേരിക്ക നേരിട്ട് നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ താവളമായി കരുതപ്പെടുന്ന സ്ഥലമാണ് ആർ ഏ എഫ് മെൽവിത്ത് ഹിൽ.

Read Also:- ‘ആ സ്വർണം ഞങ്ങൾക്ക് ഒന്നിച്ചുമതി’: ഹൈജംപിൽ സ്വർണം പങ്കുവച്ച് ബർഷിമും ടംബേരിയും

5. റൂം 39

വടക്കൻ കൊറിയൻ സർക്കാരിന്റെ വളരെ രഹസ്യ സ്വഭാവമുള്ള സ്ഥലമാണ് റൂം 39. വടക്കൻ കൊറിയയിൽ കടക്കുക തന്നെ പ്രയാസകരമാണ്. അപ്പോൾ ഇവിടുത്തെ കാര്യം ചിന്തിക്കേണ്ടതുണ്ടോ. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് പറയപ്പെടുന്നു. ഇവിടെ അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ ജീവനോടെ തൂക്കി കൊല്ലുവാനും വടക്കൻ കൊറിയൻ മടിക്കില്ല.

 

shortlink

Post Your Comments


Back to top button