Latest NewsWildlifeNewsHill StationsAdventure

ലോകത്ത് മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ: ഒളിഞ്ഞിരിക്കുന്നത് നിഗുഢമായ രഹസ്യങ്ങൾ!

എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല. ലോകത്ത് സന്ദർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കുറച്ചു സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം..

1. സർപ്പദ്വീപ്

ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്നും 90 മൈലുകൾക്ക് അകലെയാണ് സർപ്പദ്വീപ്. വിഷപ്പാമ്പുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഇവിടം ലോകത്തെ ഏറ്റവും അപകടകരമായ ദ്വീപുകളിൽ ഒന്നാണ്. 110 ഏക്കർ വരുന്ന ഇവിടെ 4000ലധികം പാമ്പുകൾ ജീവിക്കുന്നു എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

2. ഏരിയ 51

അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്. ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും മറ്റും പരീക്ഷണം നടത്തുന്ന സ്ഥലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

3. റൂം 39

വടക്കൻ കൊറിയൻ സർക്കാരിന്റെ വളരെ രഹസ്യ സ്വഭാവമുള്ള സ്ഥലമാണ് റൂം 39. വടക്കൻ കൊറിയയിൽ കടക്കുക തന്നെ പ്രയാസകരമാണ്. അപ്പോൾ ഇവിടുത്തെ കാര്യം ചിന്തിക്കേണ്ടതുണ്ടോ. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് പറയപ്പെടുന്നു. ഇവിടെ അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ ജീവനോടെ തൂക്കി കൊല്ലുവാനും വടക്കൻ കൊറിയൻ മടിക്കില്ല.

5. വടക്കൻ സെന്റിനൾ ദ്വീപ്

സെന്റിനലീസ് എന്ന ഒരുകൂട്ടം ആദിവാസികൾ ജീവിക്കുന്ന ആൻഡമാൻ ദ്വീപസമൂഹത്തിലെ ദ്വീപാണ് വടക്കൻ സെന്റിനൾ ദ്വീപ്. ഏകദേശം 50 മുതൽ 400 വരെ സെന്റിനലീസുകാർ ഇവിടെ താമസിച്ചിരുന്നു. പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധങ്ങളും ഇഷ്ടപ്പെടാത്തവരാണിവർ. ഭൂമിയിലെ ആധുനികത കടന്നുകൂടിട്ടില്ലാത്ത ഒരേയൊരു മനുഷ്യസമൂഹമാണിവർ. ഇവിടെ കയറിപ്പറ്റാൻ ശ്രമിച്ച പലർക്കും അമ്പുകളേയും കല്ലുകളേയും നേരിടേണ്ടി വന്നിട്ടുണ്ട്.

5. ഇസ് ഗ്രാന്റ് ശ്രിൽ / ഷിന്റോ ശ്രിൽ

ജപ്പാനിലെ ഇസ് സിറ്റിയിലാണ് ഇസ് ഗ്രാന്റ് ശ്രിൽ സ്ഥിതിചെയ്യുന്നത്. സൂര്യഭഗവാന് സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഷിന്റോ ശ്രിൽ. അതിനാൽ തന്നെ ഇവിടം മനുഷ്യർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

6. സർട്സി ദ്വീപ്

ഐസ്ലൻഡിലെ ദക്ഷിണ സമുദ്രതീരത്തെ അഗ്നിപർവതദ്വീപാണ് സർട്സി. 1963ൽ തുടങ്ങി 1967ൽ അവസാനിച്ച ഒരു അഗ്നിപർവത സ്‌ഫോടനത്തിന്ശേഷമാണ് ഇവിടെ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്. ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടി ശാസ്ത്രജ്ഞരെ ഒഴികെ മറ്റാരെയും ഇവിടെ പ്രവേശിപ്പിക്കാറില്ല.

shortlink

Post Your Comments


Back to top button