KeralaLatest NewsNews

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചൊവ്വ മുതൽ വെള്ളിയാഴ്ച വരെ നാല് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

ന്യൂഡൽഹി : ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബി കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗതയിലും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ശ്രീലങ്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ചൊവ്വ മുതൽ വെള്ളിയാഴ്ച വരെ നാല് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button