Latest NewsNewsInternational

പ്രളയത്തിലുണ്ടായ മരണങ്ങളുടെ കണക്കിലും മായം ചേർത്ത് ചൈന : മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനവ്

ബെയ്ജിംഗ് : ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയായിരുന്നു കഴിഞ്ഞ മാസം ചൈനയിലുണ്ടായത്. മഴയെത്തുടർന്ന് മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിച്ചിരുന്നു. സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു.

Read Also : കട തുറന്നപ്പോൾ സാധനം വാങ്ങാൻ ആളുകൾ വന്നു : കടക്കാരന് രണ്ടായിരം രൂപ പിഴയിട്ട് പോലീസ് 

ചൈനയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 302 ആയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നേരത്തെ സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ മരണങ്ങളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ചൈനയിലെ ജെന്‍ജൗ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. 297 പേരാണ് ഇവിടെ മരിച്ചത്. 47ഓളം പേരെ കാണാതായിട്ടുണ്ട്. മഞ്ഞനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നഗരങ്ങളിലെല്ലാം വെള്ളം കുതിച്ചൊഴുകുകയായിരുന്നു. ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് സെങ്‌ഴുവില്‍ ജൂലൈ 17-19 വരെയുള്ള മൂന്ന് ദിവസങ്ങളിലായി മാത്രം പെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button