Latest NewsIndiaInternational

യുപിഎ കാലത്ത് ഇന്ത്യക്കെതിരെ ചൈന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളെയും ഇടത് മാധ്യമങ്ങളെയും ഉപയോഗിച്ചു: വെളിപ്പെടുത്തൽ

'ചികിത്സയ്‌ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്റെ മറവില്‍ ഇടതുനേതാക്കള്‍ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ചു'

ന്യൂഡൽഹി: ഇടതുപാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐയ്ക്കുമെതിരേയാണ് ആരോപണം. മുന്‍ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായ വിജയ്‌ഗോഖലെയുടെ പുതിയ പുസ്തകമായ ‘ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

39 വര്‍ഷത്തെ നയതന്ത്ര സര്‍വ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ നല്ല പ്രാവീണ്യം ഉണ്ട്. 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുന്‍ നിര്‍ത്തി പുതിയ പുസ്തകം പുറത്തിറക്കിയത്. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതുപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുന്നത്. ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു.

ആണവ കരാറിനെതിരേ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തില്‍ ആരോപിച്ചിരിക്കുന്നത്. യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായാണ് ആണവകരാര്‍ വിഷയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്ക് ഈ ആണവക്കരാറില്‍ ആശങ്കയുണ്ടായിരുന്നു. അതിനാല്‍ ഇടതുമാധ്യമങ്ങളെയും കരാറിനെതിരേ നില്‍ക്കാന്‍ ചൈന ഉപയോഗപ്പെടുത്തിയെന്ന ആരോപണവും പുസ്തകത്തിലുണ്ട്.

ചികിത്സയ്‌ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്റെ മറവില്‍ ഇടതുനേതാക്കള്‍ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ചു എന്നാണ് പുസ്തകത്തിലെ മറ്റൊരു ഗുരുതര ആരോപണം. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ദേശീയത പുലര്‍ത്തിയവരായിരുന്നു സിപിഎമ്മും സിപിഐയും. എന്നാല്‍ ചില വിഷയങ്ങളില്‍ അവര്‍ ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് ഇന്ത്യ യുഎസ് ആണവക്കരാറുമായി ബന്ധപ്പെട്ട് ഗോഖലയെയുടെ പ്രധാന ആരോപണം.

മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎസര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. യുപിഎ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടല്‍ നടത്തിയത്. ആണവക്കരാറില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന ഓപ്പറേഷന്‍ നടത്തിയ ആദ്യ സംഭവമാണിതെന്നും കോഖലെ പുസ്തകത്തില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button