COVID 19Latest NewsNewsInternational

ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത വുഹാനിൽ വീണ്ടും കോവിഡ് : മുഴുവൻ ജനങ്ങളേയും പരിശോധിക്കും

ബീജിങ് : ലോകത്ത് കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ, ഒരു വർഷത്തിലധിക കാലമായി പുതിയ കേസുകളൊന്നും വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Read Also : എസ്‌എംഎ ബാധിച്ച ഒന്നര വയസ്സുകാരന് 16 കോടിയുടെ മരുന്ന് സൗജന്യമായി നൽകി  

പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും.

ബീജിങ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കൊറോണ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച ചൈനയിൽ 61 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button