KeralaLatest NewsNews

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, റിമാന്‍ഡ് പ്രതിയുടെ മരണം പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം

എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍

കാസര്‍കോട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ബദിയടുക്കയിലാണ് സംഭവം. നാല്‍പ്പതുകാരനായ ബെള്ളൂര്‍ ബസ്തി സ്വദേശി കരുണാകരനാണ് മരിച്ചത്. ജൂലൈ 19 ന് അതിര്‍ത്തി വഴി വാനില്‍ ചാരായം കടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.

ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കരുണാകരനെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേശികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

read also: കായികരംഗത്ത് നിറവും മതവും കാണാൻ ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കഴിയൂ: ജോൺ ബ്രിട്ടാസിനെതിരെ ശ്രീജിത്ത് പണിക്കർ

എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം കസ്റ്റഡിയില്‍ കരുണാകരനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ വിശദീകരിച്ചു. ജയിലില്‍ വച്ച്‌ അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയതെന്നും മദ്യം ലഭിക്കാതെ വന്നപ്പോള്‍ പ്രതി വിഭ്രാന്തി കാട്ടിയതായും ജയിലധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button