Latest NewsKeralaNattuvarthaNews

ചടയമംഗലം ലോറി ഡ്രൈവറുടെ കൊലപാതകത്തിൽ നാലു പേർ അറസ്റ്റിൽ

ചടയമംഗലം: ലോറി ഡ്രൈവറുടെ കൊലപാതകത്തിൽ നാലാം പ്രതിയും അറസ്റ്റിൽ. കേരളപുരം അരുണ്‍വിഹാറില്‍ അജയന്‍ പിള്ള(64) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൈലക്കാട് കാഞ്ഞിരംവിള മേലതില്‍വീട്ടില്‍ അനില്‍ ജോബിനെ(20)യാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. മീനാട് ഇത്തിക്കര വയലില്‍പുത്തന്‍വീട്ടില്‍ സുധിന്‍ (19), ഇത്തിക്കര കല്ലുവിള വീട്ടില്‍ അഖില്‍ (20), തഴുത്തല വടക്കേ മൈലക്കാട് പുത്തന്‍വിള വീട്ടില്‍ ഹരികൃഷ്ണന്‍ (20) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

Also Read:ചൈനീസ് ബെറ്റിംഗ് ആപ്പുകളിലേയ്ക്ക് പണം കൈമാറി: പേടിഎം ഉള്‍പ്പെടെ ഇഡിയുടെ നിരീക്ഷണത്തില്‍

കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ എണ്ണം ഇതോടെ നാലായി. അഞ്ചാമത്തെ പ്രതിയും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു . കഴിഞ്ഞ 22-നു പുലര്‍ച്ചെയാണ് ആയൂർ റോഡില്‍ കാട്ടുവാമുക്ക് കളപ്പിലവളവില്‍ അഞ്ചംഗസംഘത്തിന്റെ കുത്തേറ്റ് അജയന്‍ പിള്ള മരിച്ചത്.

കേസിലെ അന്വേഷണം അതിവേഗമായിരുന്നു പോലീസ് പൂർത്തിയാക്കിയത്. അഞ്ചാം പ്രതിയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതി ഉടൻ തന്നെ കസ്റ്റഡിയിലാകുമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button