Latest NewsNewsInternational

അമേരിക്കൻ നാവിക സേനയ്‌ക്ക് പിന്നാലെ തെക്കൻ ചൈനാ കടലിലേക്ക് നാവിക സേനയെ വിന്യസിച്ച് ജർമ്മനിയും

ബർലിൻ: അമേരിക്കൻ നാവിക സേനയ്‌ക്ക് പിന്നാലെ തെക്കൻ ചൈനാ കടലിലേക്ക് നാവിക സേനയെ വിന്യസിച്ച് ജർമ്മനിയും. ചൈനയ്‌ക്കെതിരെ അമേരിക്കൻ നാവിക സേന പസഫിക്കിൽ മുന്നോട്ട് നീങ്ങിയതിന് പിന്നാലെയാണ് ജർമ്മനി നാവികവ്യൂഹത്തെ അണിനിരത്തുന്നത്. മേഖല പിടിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് ജർമ്മനി യുദ്ധക്കപ്പലയച്ചത്.

Read Also: രാ​ജ്യ​ത്തെ 24 വ്യാ​ജ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യു​ജി​സി : ലിസ്റ്റിൽ കേരളവും 

രണ്ടു ദശകത്തിന് ശേഷമാണ് ജർമ്മനി പസഫിക്കിലെ ചൈനയുടെ മേഖലയിലേക്ക് കപ്പലയക്കുന്നത്. തങ്ങളുടെ വ്യാപാര കപ്പലുകളെ തടയാൻ ചൈനയ്‌ക്ക് യാതൊരു അവകാശവു മില്ലെന്നും ജർമ്മനി വ്യക്തമാക്കി. താൽക്കാലിക സൈനിക താവളങ്ങളുണ്ടാക്കിയാണ് ചൈന മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നത്.

പസഫിക്കിലെ സെൻകാകൂ ദ്വീപ് പിടിച്ചുകൊണ്ട് ജപ്പാന്റെ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം രണ്ടു വർഷത്തിലേറെയായി മേഖലയിലെ സംഘർഷ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. തെക്കൻ ചൈന മേഖലയിൽ തായ്‌വാനെതിരെയും ചൈനയുടെ ഭീഷണി ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button