KeralaLatest NewsNews

കുഞ്ഞാലിക്കുട്ടിയുടെ മകൻ സഹകരണബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചു: ആരോപണവുമായി കെ.ടി ജലീല്‍

കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീല്‍ പറഞ്ഞു

മലപ്പുറം : മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെമകന്‍ ആഷിഖിനെതിരെ ആരോപണവുമായി കെ.ടി ജലീല്‍. സഹകരണബാങ്കില്‍ ആഷിഖ് കള്ളപ്പണം നിക്ഷേപിച്ചെന്നാണ് ജലീല്‍ ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീല്‍ പറഞ്ഞു.

Read Also  :  ആത്മഹത്യകൾ കണ്ടിട്ടും പാഠം പഠിക്കാത്ത സർക്കാർ: മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു

അതേസമയം, ജലീല്‍ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മകന്റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ടിലാണ്. പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button