KeralaLatest NewsNews

ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്നവർക്ക് ചുളുവിൽ കോടീശ്വരനാകാം: സമ്മാനവുമായി ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്ത്

ജൂൺ 1 മുതൽ 5 വരെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയിരുന്നു

ചേർത്തല : കൃഷികൾ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്നവർക്ക് സമ്മാനവുമായി മുഹമ്മ പഞ്ചായത്ത്. ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്ന പത്തുപേർക്കാണ് ഓണം ബംബർ ലോട്ടറി ടിക്ക​റ്റ് സമ്മാനമായി നൽകുന്നത്. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലാണ് ഒച്ചു രഹിത ഗ്രാമ പദ്ധതി നടപ്പാക്കുന്നത്.

ജൂൺ 1 മുതൽ 5 വരെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട പദ്ധതിയാണ് നടപ്പാക്കുന്ന ദിവസവും രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് എല്ലാവീട്ടിലും ഒരേപോലെ ആഫ്രിക്കൻ ഒച്ചിനെ പിടിക്കാനാണ് തീരുമാനം. ശേഷം ബക്ക​റ്റിൽ നിറച്ച ഉപ്പ് ലായനിയിലാണ് ഒച്ചുകളെ നിക്ഷേപിക്കേണ്ടത്. രാവിലെ ലായനി മാത്രം കുഴിയിൽ ഒഴിച്ചുകളയണം. ഒച്ചിന്റെ തോട് സൂക്ഷിച്ചുവയ്ക്കണം. രണ്ടാം ഘട്ട പദ്ധതി തീരുന്ന ആഗസ്​റ്റ് 5-ന് ഏ​റ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക്, ഒച്ചിന്റ തോട് അളന്നു നോക്കി കൂടുതൽ വരുന്ന പത്തുപേർക്ക് 300 രൂപ വിലവരുന്ന ഓണം ബംബർ ടിക്ക​റ്റ് സമ്മാനമായി നൽകും.

Read Also  :  കോവിഡിന് പിന്നാലെ ആര്‍എസ് വി വൈറസും പടരുന്നു : കൂടുതലായി ബാധിക്കുന്നത് കുട്ടികളെ

മുഹമ്മ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യാൻ നടപ്പാക്കുന്ന പദ്ധതിയാണ് ഒച്ചു രഹിത ഗ്രാമം.

shortlink

Related Articles

Post Your Comments


Back to top button