Latest NewsNewsAdventureTravel

മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ -02

എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല. ലോകത്ത് സന്ദർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കുറച്ചു സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം..

1. വടക്കൻ സെന്റിനൾ ദ്വീപ്

സെന്റിനലീസ് എന്ന ഒരുകൂട്ടം ആദിവാസികൾ ജീവിക്കുന്ന ആൻഡമാൻ ദ്വീപസമൂഹത്തിലെ ദ്വീപാണ് വടക്കൻ സെന്റിനൾ ദ്വീപ്. ഏകദേശം 50 മുതൽ 400 വരെ സെന്റിനലീസുകാർ ഇവിടെ താമസിച്ചിരുന്നു. പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധങ്ങളും ഇഷ്ടപ്പെടാത്തവരാണിവർ. ഭൂമിയിലെ ആധുനികത കടന്നുകൂടിട്ടില്ലാത്ത ഒരേയൊരു മനുഷ്യസമൂഹമാണിവർ. ഇവിടെ കയറിപ്പറ്റാൻ ശ്രമിച്ച പലർക്കും അമ്പുകളേയും കല്ലുകളേയും നേരിടേണ്ടി വന്നിട്ടുണ്ട്.

2. മെട്രോ-2

മോസ്‌ക്കോ നഗരത്തിലെ രഹസ്യപ്രധാനമായ ഭൂഗർഭ റെയിൽവേ പാതയാണ് മെട്രോ 2. മുൻ സോവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിനായിരുന്നു ഈ റെയിൽവേ പാത നിർമ്മിച്ചത്. അന്ന് മെട്രോ 2വിനെ ഡി6 എന്ന കോഡ് ഭാഷയിൽ അറിഞ്ഞിരുന്നു. മെട്രോ-2വിന്റെ നിയന്ത്രണം ഇപ്പോഴും റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കൈകളിലെന്നാണ് കരുതുന്നത്.

3. മൗണ്ട് വെതർ

അമേരിക്കൻ വിഐപികൾക്കും പട്ടാള ഉദ്യോഗസ്ഥർക്കും അത്യാഹിത ഘട്ടങ്ങളിൽ മാറി താമസിക്കുന്നതിനുള്ള ഇടമാണ് മൗണ്ട് വെതർ. അമേരിക്കയിലെ വിർജീനിയയിലാണ് മൗണ്ട് വെതർ അത്യാഹിത പ്രവർത്തന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

Read Also:- സൈന ഒന്നും പറഞ്ഞില്ല’: ചരിത്ര മെഡൽ നേട്ടത്തിൽ സൈന നെഹ്‌വാളിനെ കുറിച്ച് പി വി സിന്ധു

4. സർട്സി ദ്വീപ്

ഐസ്ലൻഡിലെ ദക്ഷിണ സമുദ്രതീരത്തെ അഗ്നിപർവതദ്വീപാണ് സർട്സി. 1963ൽ തുടങ്ങി 1967ൽ അവസാനിച്ച ഒരു അഗ്നിപർവത സ്‌ഫോടനത്തിന്ശേഷമാണ് ഇവിടെ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്. ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടി ശാസ്ത്രജ്ഞരെ ഒഴികെ മറ്റാരെയും ഇവിടെ പ്രവേശിപ്പിക്കാറില്ല.

shortlink

Related Articles

Post Your Comments


Back to top button