Latest NewsIndia

ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യൻ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരി കൊല്ലപ്പെട്ട നിലയിൽ

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആർക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ കടക്കാൻ ശ്രമിച്ച അമേരിക്കന്‍ വിനോദ സഞ്ചാരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയിൽ. ജോണ്‍ അലന്‍ ചൗ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഓംഗകള്‍ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം അധിവസിക്കുന്ന ദ്വീപിലേക്ക് മത്സ്യതൊഴിലാളികളുടെ സഹായത്തോടെ ഇയാൾ കടക്കാൻ ശ്രമിച്ചെന്നാണ് സൂചന.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അധീനതയില്‍ വരുന്ന ഒരു ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍ . ഏകദേശം 72 കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. 2001ലെ കണക്ക് പ്രകാരം 41 ആളുകള്‍ മാത്രമുള്ള ദ്വീപിലേക്ക് സുരക്ഷാ കാരണങ്ങളാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുറത്ത് നിന്ന് എത്തുന്നവരെ ഓംഗകൾ ആക്രമിക്കാറാണ് പതിവ്. നവംബര്‍ 16ന് ദ്വീപിലേക്ക് എത്തിയ ജോണ്‍ അലനെ ആദിവാസികൾ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button