KeralaLatest NewsNews

അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച്‌ വാക്‌സിനെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്‌സിന്‍ നിഷേധിച്ചു

വീട്ടിലെത്തിയപ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്: അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച്‌ വാക്‌സിനെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്‌സിന്‍ നിഷേധിച്ച് ആരോഗ്യപ്രവർത്തകർ. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോള്‍ ആരോഗ്യവകുപ്പ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി നദീറയ്ക്കാണ് വാക്‌സിന്‍ എടുക്കാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

നദീറയുടെ രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അധികൃതര്‍ തിരിച്ചയച്ചത്. പേരാമ്ബ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് വാക്സിന് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം ഇവിടെ എത്തിയ നദീറയോട് ബുക്കിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയച്ചു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.

read also: താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം, നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു

സര്‍ട്ടിഫിക്കറ്റില്‍ തന്റെ പേരും ആധാര്‍ കാര്‍ഡിന്റെ നമ്ബറും വാക്‌സീന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ ഉള്ളപ്പോൾ എന്തുകൊണ്ട് വാക്‌സീന്‍ ലഭിച്ചില്ലെന്ന സംശയത്തിലാണ് നദീറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button