COVID 19Latest NewsNewsInternational

കോറോണയുടെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ : തെളിവുകൾ പുറത്ത്

വാഷിംഗ്ടൺ: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിൽ നിന്നുള്ള ലാബിൽ നിന്ന് തന്നെയെന്ന് പുതിയ റിപ്പോർട്ട്. കോറോണയുടെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നുള്ളതാണെന്നതിന് തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വൈറസ് ചോർന്നതിന് രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട് വെയ്‌ക്കുന്നത്. ഒന്ന് വുഹാൻ വൈറോളജി ലാബിന് സമീപത്തുള്ള മത്സ്യ മാർക്കറ്റിൽ നിന്ന് പടർന്നതാകാം അതല്ലെങ്കിൽ ചൈനയിലെ ലാബിൽ നിന്ന് അബദ്ധത്തിൽ വൈറസ് ചോർന്നതാകാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസ് റിപ്പബ്ലിക്കൻ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. യുഎസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യുഎസ് ധനസഹായവും ഉള്ള ലാബാണ് വുഹാനിലേത്. ഇവിടെ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളെ പരിഷ്‌കരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങൾ മറച്ചുവെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തിൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രഹസ്യാന്വേഷണ ഏജൻസികളോട് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. 2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button